കൊവിഡ്; അതിരപ്പിള്ളിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല, വിനോദ സഞ്ചാരമേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും

Web Desk   | Asianet News
Published : Apr 20, 2021, 04:30 PM IST
കൊവിഡ്; അതിരപ്പിള്ളിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല, വിനോദ സഞ്ചാരമേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും

Synopsis

അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. ഇതനുസരിച്ച് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. 

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനമായി. അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. ഇതനുസരിച്ച് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. 

വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക്‌ ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും. അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കൊവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

അതേസമയം, 52 പൊലീസ് ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു. തൃശൂർ രാമവർമപുരം ഐ.പി.ആർ.ടി.സിയിലാണ് പരിശീലനം നിർത്തിവച്ചത്. ഇവിടെ നൂറിലേറെപ്പേർ നിരീക്ഷണത്തിലുമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്