കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

Published : Apr 12, 2021, 02:20 PM IST
കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

Synopsis

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ.

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ് 

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടങ്ങളില്‍ ഒരേ സമയം ഇരുനൂറ് പേരില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്  നിയന്ത്രിക്കാന്‍ ജില്ല കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍ക. 

പൊതുഗതാഗത സംവിധാനങ്ങളിൽ ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എന്നാൽ പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

മിംസ് - 200
ബേബി മെമ്മോറിയൽ 85
മെയ്ത്ര 50

ആകെ രോഗികൾ 6584
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ 1271

 

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്