ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ കോഴിക്കോട്ട്; മലപ്പുറത്തും സ്ഥിതി ​ഗുരുതരം

Web Desk   | Asianet News
Published : Sep 24, 2020, 06:17 PM IST
ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ കോഴിക്കോട്ട്; മലപ്പുറത്തും സ്ഥിതി ​ഗുരുതരം

Synopsis

മലപ്പുറത്തും സ്ഥിതി ​ഗുരുതരമാണ്. ഇന്ന് 763 പുതിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തും സ്ഥിതി ​ഗുരുതരമായി തുടരുന്നു. 

തിരുവനന്തപുരം: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 820 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. മലപ്പുറത്തും സ്ഥിതി ​ഗുരുതരമാണ്. ഇന്ന് 763 പുതിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തും സ്ഥിതി ​ഗുരുതരമായി തുടരുന്നു. ഇന്നലെ മാത്രം 60 വയസിനു മുകളിലുള്ള 118 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 78 കുട്ടികൾക്കും രോ​ഗബാധയുണ്ടായി. തിരുവനന്തപുരത്ത് രോഗം തീവ്രമായ മേഖലകൾ മൈക്രോ കണ്ടയിൻമെന്റ് സോണുകളായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഗുരുതരാവസ്ഥയിലേക്ക് നാം നീങ്ങുന്നു. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട്. 883 പേർക്കാണ് രോഗം. ഇതിൽ 820 സമ്പർക്കം. തിരുവനന്തപുരത്ത് 875 പേർക്ക് രോഗബാധ ഉണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും. ഇന്നലെ 118 പേർക്ക് കൊവിഡ് ബാധിച്ചത് 60ലേറെ പ്രായമുള്ളവർക്കും 15 ൽ താഴെ പ്രായമുള്ള 78 കുട്ടികൾക്കും. തിരുവനന്തപുരം തീരപ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

കൊല്ലത്ത് ഇന്നലെ ആദ്യമായി 500 കടന്നു. ഇന്ന് 440 ആണ്. പത്തനംതിട്ടയിൽ എല്ലാ നഗരസഭകളിലും കൊവിഡ് കേസുണ്ട്. കൊവിഡ് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്രാൻ 14 ആംബുലൻസ് കൂടി ലഭ്യമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിലെ കാര്യമായ രോഗമില്ലാത്ത രോഗികളെ സിഎഫ്എൽടിസികലിലേേക്ക് മാറ്റും. കോട്ടയത്ത് പ്രധാന സർക്കാർ ആശുപത്രികളിൽ 45 വെന്റിലേറ്റർ സജ്ജമാക്കി. സെമി ഐസിയു അടക്കം 200 ഓളം ഐസിയു കിടക്കകളും സജ്ജമാണ്. ബുധനാഴ്ച  രോഗം സ്ഥിരീകരിച്ച 262 പേരിൽ 30 പേർ 16 വയസിൽ താഴെ പ്രായമുള്ളവരാണ്.

മലപ്പുറത്ത് ഇന്ന് 763 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ മാത്രമാണ് പുറത്ത് നിന്ന് വന്നത്. 707 സമ്പർക്കം. കണ്ണൂരിൽ പോസിറ്റീവ് രോഗികളുടെ ഹോം ഐസൊലേഷന് മികച്ച പ്രതികരണം ലഭിക്കുന്നു. 1966 പേർ വീടുകളിലും 929 പേർ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ്. കാസർകോട് ഈ മാസം 23 വരെ 3765 പേർക്കക് രോഗം സ്ഥിരീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം