ഇന്നും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്; 161 പേര്‍ക്ക് കൂടി കൊവിഡ്, ലോക്ക്ഡൗണ്‍ തുടരും

By Web TeamFirst Published Jul 27, 2020, 6:24 PM IST
Highlights

ജില്ലയില്‍ ഇന്ന് 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്.
 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഗുരുതര സാഹചര്യം തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ തുടരും. ലോക്ക്ഡൗണില്‍ ഇളവ് നല്‍കണോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണില്‍ തീരുമാനമെടക്കും. 

ജില്ലയില്‍ ഇന്ന് 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്. ലാര്‍ജ് ക്ലസ്റ്ററുകളായ പുല്ലുവിള, പുതുക്കുറച്ചി അഞ്ച് തെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.

Read Also: 14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പൊലീസുകാരനും രോഗം; തലസ്ഥാനത്തും പേരൂർക്കട എസ്എപി ക്യാമ്പിലും ആശങ്ക

ലാര്‍ജ് ക്ലസ്റ്ററില്‍ മാത്രം ഇന്നലെ 1428 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 35 എണ്ണം പോസിറ്റീവ് ആയി. പാറശാല, പൊഴിയൂര്‍ ലിമിറ്റഡ് കമ്യണിറ്റി ക്ലസ്റ്ററുകല്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. 

സംസ്ഥാനത്ത് ആകെ ഇന്ന് 702 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 745 പേര്‍ രോഗമുക്തരായി. 

click me!