കൊവിഡ് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കൊവിഡ്, 7 കൊവിഡ് മരണം

Published : Jun 17, 2022, 06:14 PM ISTUpdated : Jun 17, 2022, 11:50 PM IST
കൊവിഡ് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കൊവിഡ്, 7 കൊവിഡ് മരണം

Synopsis

മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3253 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമാണ്. കൊവിഡ് കേസുകളില്‍ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3162 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. 

'സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു'; മധുവിന്‍റെ സഹോദരി

കൊച്ചി: അട്ടപ്പാടി മധുകേസില്‍ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മധുവിൻ്റെ സഹോദരി സരസു. പ്രോസിക്യൂട്ടറെ വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. പണം നൽകി സാക്ഷികളെ കൂറുമാറ്റുകയാണെന്നും സരസു പറഞ്ഞു. മധുവിന്‍റെ അമ്മ മല്ലി  നൽകിയ ഹർജിയിൽ വിചാരണ നടപടികൾ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ തീർപ്പുണ്ടാകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്നായിരുന്നു  അമ്മയുടെ  ആവശ്യം. 

വിചാരണയക്കം എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി പത്ത് ദിവസത്തിനകം സർക്കാരിനോട് വിശദീകരണം നൽകാൻ നിർദ്ദേശിച്ചു. ഇക്കഴിഞ്ഞ ജൂൺ 8 നായിരുന്നു മധു വധകേസിൽ മണ്ണാർക്കാട് എസ്‍സി എസ്‍ടി പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങിയത്. വിചാരണയിൽ രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചകൾ കാരണം ആണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.  

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം