സംസ്ഥാനത്ത് ഇന്ന് 2433 കൊവിഡ് സമ്പര്‍ക്ക കേസുകള്‍

By Web TeamFirst Published Sep 5, 2020, 6:09 PM IST
Highlights

24 മണിക്കൂറിൽ 40162 സാമ്പിൾ  പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 2433 പേര്‍ക്ക്. ഇതില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 574 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 235 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്നത്തെ ആകെ കൊവിഡ് ബാധിതുരടെ എണ്ണം 2655 ആണ്. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്.24 മണിക്കൂറിൽ 40162 സാമ്പിൾ  പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണൽ പബ്ലിക് ഹെൽത്ത് ലാബിനോട് ചേർനന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആർടിപിസിആർ വിഭാഗം പ്രവർത്തിക്കും. 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോദന സംവിധാനമാകും. 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.

click me!