
മലപ്പുറം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം തിരൂർ സ്വദേശിയായ അബൂബക്കർ സിദ്ദീഖ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. കണ്ണൂരിൽ തളിപ്പറമ്പ് സ്വദേശി പിസി വേണുഗോപാലൻ മാസ്റ്ററാണ് കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിച്ചത്. കിഡ്നി രോഗിയായ ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അക്കിപ്പറമ്പ് യുപി സ്കൂർ പ്രധാന അധ്യാപകനായി വിരമിച്ചയാളാണ്.മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കും. ഇദ്ദേഹത്തിന്‍റെ രണ്ട് ബന്ധുക്കൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
അതിനിടെ പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി പരതൂർ ഉറുമാൻ തൊടി വീട്ടിൽ നാരായണൻ കുട്ടി (46), ആനക്കര, കുമ്പിടി സ്വദേശി വേലായുധൻ (70) എന്നിവർക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അർബുധ ബാധയെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു 46 വയ്യസുകാരനായ നാരയണൻ കുട്ടി. വീട്ടിൽ കുഴഞ്ഞു വീണ് മരിച്ച എഴുപതുകാരൻ വേലായുധന് ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam