പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം

Web Desk   | Asianet News
Published : Aug 22, 2020, 08:47 AM ISTUpdated : Aug 22, 2020, 08:58 AM IST
പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം

Synopsis

ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76 ) ആണ് മരിച്ചത്. ക്യാൻസർ രോഗബാധിതനുമായിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76 ) ആണ് മരിച്ചത്. ക്യാൻസർ രോഗബാധിതനുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ  ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

അതേസമയം, സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ പറഞ്ഞു. സർക്കാർ വിശദീകരണം തൃപ്തികരമാണ്. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണ്. കേരളത്തില്‍ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിന്‍റെ നോട്ടപ്പിശകല്ല. സംശയം ഉയർന്ന മരണങ്ങൾ കൂട്ടിയാൽ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നും ബി.ഇഖ്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read Also: കൊവിഡ് മരണക്കണക്കിൽ ആശയക്കുഴപ്പമില്ലെന്ന് വിദഗ്‍ധസമിതി, സർക്കാർ വിശദീകരണം തൃപ്തികരം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു