തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു. കോട്ടുകാൽ മലമേൽകുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പ്രേമൻ്റെ ആട്ടിൻകുട്ടികളെ ആണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്

തിരുവനന്തപുരം: തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു. കോട്ടുകാൽ മലമേൽകുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പ്രേമൻ്റെ ആട്ടിൻകുട്ടികളെ ആണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്. തിങ്കളാഴ്ച രാത്രി ആട്ടിൻകുട്ടികളെ കാണാൻ ഇല്ലാത്തതിനാൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ തെരുവ് നായകൾ കൂട്ടത്തോടെ എത്തി രണ്ട് ആട്ടിൻകുട്ടികളെ ആക്രമിച്ചത് കാണുന്നത്. 

പറമ്പിൽ മേയുന്ന ആട്ടിൻകുട്ടികൾക്ക് നേരെ തെരുവുനായ് കൂട്ടം പാഞ്ഞടുക്കുന്നതും ഇവയെ കടിച്ച് കൊല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ പുരയിടത്തിൽ ആട്ടിൻകുട്ടികളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തിടെയായി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നതിനാൽ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പലതവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

 

YouTube video player

 

YouTube video player