രാജ്യത്തെ കൊവിഡ് മരണനിരക്ക് കുറയുന്നു, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25 ലക്ഷം കടന്നു

Published : Jan 28, 2021, 05:58 PM IST
രാജ്യത്തെ കൊവിഡ് മരണനിരക്ക് കുറയുന്നു, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25 ലക്ഷം കടന്നു

Synopsis

പുതിയ കൊവിഡ് കേസുകളിലും കൊവിഡ് രോഗികളുടെ മരണത്തിലും ഇപ്പോൾ ഗണ്യമായ കുറവുണ്ട്. 19 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.

ദില്ലി: കൊവിഡ് വ്യാപനം കുറയുന്നതിനോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് മരണനിരക്കും കാര്യമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഇതുവരെ 25 ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

പുതിയ കൊവിഡ് കേസുകളിലും കൊവിഡ് രോഗികളുടെ മരണത്തിലും ഇപ്പോൾ ഗണ്യമായ കുറവുണ്ട്. 19 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരിൽ 67 ശതമാനവും കേരളം-മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. യുകെയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദം ഇന്ത്യയിൽ 165 പേരിൽ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം