മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം, നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : Jan 28, 2021, 05:12 PM ISTUpdated : Jan 28, 2021, 05:41 PM IST
മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം, നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Synopsis

ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടയിൽ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു

മലപ്പുറം: പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, 
ഒറവമ്പുറം ഐലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടയിൽ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ച സമീർ പുലർച്ചെ മൂന്നു മണിയോടെ മരിച്ചു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് യു.ഡി.എഫ് -എൽ.ഡി.എഫ് സംഘർഷം നിലനിന്നിരുന്നു. ഈ വിരോധമാണ് കൊലക്കു പിന്നിലെന്ന് സമീറിന്റെ ബന്ധുക്കൾ പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കളും ആരോപിച്ചു.

എന്നാൽ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും രാഷ്ട്രീയ കൊലപാതമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സിപിഎം ജില്ലാ നേതൃത്വം വിശദീകരിച്ചു. 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത