വീണ്ടും കൊവിഡ് മരണം; പത്തനംതിട്ടയില്‍ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു

Published : Sep 02, 2020, 10:49 AM IST
വീണ്ടും കൊവിഡ് മരണം; പത്തനംതിട്ടയില്‍ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു

Synopsis

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു രവീന്ദ്രന്‍. 

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി  ജോസഫ് (70), അടൂര്‍ ഏറം സ്വദേശ രവീന്ദ്രന്‍ (68) എന്നിവരാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു രവീന്ദ്രന്‍. 

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് ഷോളയാര്‍ സ്വദേശി നിഷ(24)കൊവിഡ് ബാധിച്ച മരിച്ചു. കരള്‍, വൃക്ക രോഗ ബാധിതയായിരുന്നു ഇവര്‍. 

അതേസമയം ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ്സ കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വേണം നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബഹളമുണ്ടാക്കിയ ആളെ വീട്ടിലെത്തിക്കാൻ പൊതുപ്രവ‌ർത്തകനെ ഏൽപ്പിച്ച് പൊലീസ്, പിന്നാലെ പ്രതിയുടെ മട്ടുമാറി, ഒപ്പം ചെന്നയാൾക്ക് ക്രൂര മർദനം
കിഫ്ബിയിൽ നിന്ന് 574.84 കോടി ലഭിച്ചു, വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും, വനംവകുപ്പിന് പുതിയ മുഖമെന്ന് മന്ത്രി എകെ ശശീന്ദ്രൻ