കോട്ടയം ജനറൽ ആശുപത്രിയിൽ 15 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന്‌ വ്യാജ പ്രചാരണം; യുവാവ് പിടിയില്‍

Published : Apr 30, 2021, 11:53 PM ISTUpdated : May 01, 2021, 12:08 AM IST
കോട്ടയം ജനറൽ ആശുപത്രിയിൽ 15 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന്‌ വ്യാജ പ്രചാരണം; യുവാവ് പിടിയില്‍

Synopsis

കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജൻ ആണ് അറസ്റ്റിലായത്. ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റീയരാണ്. 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജൻ ആണ് അറസ്റ്റിലായത്. ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റീയരാണ്. ഇയാൾ നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്. ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങള്‍ അവന്‍റെ ഗ്യാങ്ങല്ലേ' ആക്രോശിച്ച് ആക്രമണം; കോഴിക്കോട് വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു
ടെറ്റ് നിർബന്ധമാക്കിയ വിധി: സംസ്ഥാന സർക്കാരിൻ്റെയടക്കം 45 പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും