
കാസർകോട്: കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുകയായിരുന്ന സന്നദ്ധ പ്രവർത്തകന് പൊലീസ് മർദ്ദനം. കൊറോണ സെൽ വളന്റിയർക്കാണ് മർദ്ദനമേറ്റത്.
ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ അഭിമന്യുവാണ് പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോട്ടെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസുകാർക്കായുള്ള മാസ്‌കുകള്‍ ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് കൈമാറി തിരിച്ച് വരുന്നതിനെയായിരുന്നു മർദ്ദനം.
ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് സ്വീകരിക്കുന്ന ശിക്ഷാനടപടികൾ ചിലയിടങ്ങളിൽ അതിരു കടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. കാസര്‍കോട് ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം ആവശ്യമില്ല. അനുവാദമില്ലാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam