പട്ടാമ്പിയിൽ ജാ​ഗ്രത; മത്സ്യമാർക്കറ്റിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കടകളെല്ലാം അടച്ചു

Published : Jul 18, 2020, 03:32 PM ISTUpdated : Jul 18, 2020, 03:45 PM IST
പട്ടാമ്പിയിൽ ജാ​ഗ്രത; മത്സ്യമാർക്കറ്റിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കടകളെല്ലാം അടച്ചു

Synopsis

മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് ആന്റിജൻ പരിശോധന പുരോ​ഗമിക്കുകയാണ്.  

പാലക്കാട്: കൊവിഡ് പശ്ചാത്തലത്തിൽ പട്ടാമ്പി മത്സ്യമാർക്കറ്റ് അടച്ചതിനു പിന്നാലെ അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും അടച്ചു. മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് ആന്റിജൻ പരിശോധന പുരോ​ഗമിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെയും പാലക്കാട് ജില്ലയിൽ നിന്ന് ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. പാലക്കാട്ട് സമ്പർക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നതായും നിലവിൽ രോഗ ഉറവിടമറിയാത്ത രണ്ട് കേസുകൾ മാത്രമാണുള്ളതെന്നും മന്ത്രി  എകെ ബാലൻ അറിയിച്ചു. നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്കവും കുറവാണ്. രോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ള കേന്ദ്രങ്ങളിൽ റാപ്പിഡ്, ആന്റിജൻ ടെസ്റ്റുകൾ നടത്തും. എന്നാൽ ജാഗ്രത കൂടുതൽ വേണ്ട സമയമാണെന്നും മന്ത്രി വ്യക്തമാക്കി. 
 

Read Also: എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്;വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,കുറ്റപത്രം ബുധനാഴ്ച സമർപ്പിക്കും...
 

PREV
click me!

Recommended Stories

ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി