Covid In Kerala :സംസ്ഥാനത്തെ കൊവിഡ‍് വ്യാപനം; സ്കൂള്‍ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും; അവലോകന യോ​ഗം ഇന്ന്

Web Desk   | Asianet News
Published : Jan 10, 2022, 10:36 AM ISTUpdated : Jan 10, 2022, 10:42 AM IST
Covid In Kerala :സംസ്ഥാനത്തെ കൊവിഡ‍് വ്യാപനം; സ്കൂള്‍ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും; അവലോകന യോ​ഗം ഇന്ന്

Synopsis

ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ‌കേരളത്തിൽ പ്രതിദിന കൊവിഡ്(covid) രോ​ഗികള‌ുടെ എണ്ണം ഉയരുന്നതിനാൽ സ്കൂളുകളുടെ (school)പ്രവർത്തനത്തിൽ നിയന്ത്രണം(restrictions) വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോ​ഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. .മുഖ്യമന്ത്രി വിളിച്ച കൊവിഡ് അവലോകന യോ​ഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രിയേയും വിളിപ്പിച്ചിട്ടുണ്ട്. 

കേരളത്തിൽ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോ​ഗികൾ ഇപ്പോൾ 6000നും മുകളിലാണ് . ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വർധന ഉണ്ട്. കൊവിഡ് കൂടുതൽ പടരുന്നതിന്റെ സൂചനയാണിത്

ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന

കുട്ടികളിൽ രോ​ഗം ​ഗുരുതരമാകാനുള്ള സാഹചര്യം കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലായിരിക്കും സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നീക്കം. സ്കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വന്നേക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി, ജുമുഅ നമസ്കാരത്തിന് പരീക്ഷാ സമയം തടസ്സമാകരുത്; ആവശ്യവുമായി സമസ്ത
വേഴാമ്പലുകൾക്ക് പേരിടാം! 'ഡിജി കേരളം' പദ്ധതി രണ്ടാം ഘട്ടത്തിന് ആവേശം പകരാൻ മാസ്കോട്ട് വേഴാമ്പൽ, പേരിടാൻ അവസരം