സംസ്ഥാനത്ത് ഇന്ന് 7464 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം; ഉറവിടം വ്യക്തമല്ലാത്ത 1321 രോഗികള്‍

Published : Oct 17, 2020, 06:11 PM ISTUpdated : Oct 17, 2020, 06:21 PM IST
സംസ്ഥാനത്ത് ഇന്ന് 7464 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം; ഉറവിടം വ്യക്തമല്ലാത്ത 1321 രോഗികള്‍

Synopsis

സമ്പര്‍ക്കരോഗികളില്‍ 104 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗബാധിതരായവരില്‍ 7464 പേര്‍ വൈറസ് ബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1445, തൃശ്ശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

സമ്പര്‍ക്കരോഗികളില്‍ 104 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോട്ടയം 23, തൃശ്ശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 1519, തൃശ്ശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'