യാക്കോബായ സഭ പള്ളികൾ തുറക്കില്ല, നിയന്ത്രണം പാലിച്ച് പ്രാർത്ഥന തുടങ്ങാൻ താമരശേരി രൂപത

Web Desk   | Asianet News
Published : Jun 07, 2020, 04:30 PM IST
യാക്കോബായ സഭ പള്ളികൾ തുറക്കില്ല, നിയന്ത്രണം പാലിച്ച് പ്രാർത്ഥന തുടങ്ങാൻ താമരശേരി രൂപത

Synopsis

യാക്കോബായ സഭ പള്ളികൾ തുറക്കില്ല, നിയന്ത്രണം പാലിച്ച് പ്രാർത്ഥന തുടങ്ങാൻ താമരശേരി രൂപത

കൊച്ചി: യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചിന്റെ നേതൃത്വത്തിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണക്കാനാണ് തീരുമാനം. ഓൺലൈൻ വഴിയുള്ള ആരാധന തുടരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം പ്രാർത്ഥനകൾ തുടങ്ങാനാണ് കത്തോലിക സഭ താമരശേരി രൂപതയുടെ തീരുമാനം.  ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇത് സംബന്ധിച്ച് നിർദ്ദേശം സർക്കുലർ വഴി പുറത്തിറക്കി. ഇത് പ്രകാരം പൊതുയോഗങ്ങളും കുടുംബ കൂട്ടായ്മകളും തിരുനാളുകളും നടത്തരുത്. 

കുർബാനകളുടെ എണ്ണം കൂട്ടുന്ന കാര്യം അതത് ഇടവകകൾക്ക് തീരുമാനിക്കാം. ഒരു കുർബാനയ്ക്ക് 100 പേരിൽ കൂടുതൽ പേർ പള്ളികളിൽ പ്രവേശിക്കരുത്. പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ പള്ളിയിൽ വരരുത്. ദിവസവും ദേവാലയത്തിൽ വരുന്നവരുടെ പേരു വിവരങ്ങൾ എഴുതി സൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി