ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പ്രാബല്യത്തിൽ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

Published : May 10, 2020, 05:56 AM ISTUpdated : May 10, 2020, 09:14 AM IST
ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പ്രാബല്യത്തിൽ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

Synopsis

മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമാണ് സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ആരോഗ്യപരമായ അത്യാവശ്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങാൻ അനുവാദമുണ്ട്.  

മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഈ ഞായറാഴ്ച മുതൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. അവശ്യ സാധനങ്ങൾ, പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഞായറാഴ്ച തുറക്കാൻ അനുമതിയുണ്ടാവും. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങാൻ അനുവാദമുണ്ട്. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധമാണ്. 

ഹോട്ടലുകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ പാർസൽ സർവ്വീസും രാത്രി 10 വരെ ഓണ്‍ലൈൻ പാർസലും അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനിലെ പ്രധാന റോഡുകൾ രാവിലെ 5 മണി മുതൽ രാവിലെ 10 മണി വരെ അടച്ചിടും. ആളുകൾക്ക് നടക്കാനും സൈക്കിൾ ഉപയോ​ഗിക്കാനും അനുമതിയുണ്ടാവും. എന്നാൽ, വാഹനങ്ങൾ അനാവശ്യമായി ഉപയോ​ഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

ചരക്കുവാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും. നിർമ്മാർജ്ജനം, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും ലോക്ക് ഡൗൺ ഇളവ് ബാധകമാണ്. 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും