
ആലപ്പുഴ: കൊവിഡ് കെയർ സെൻ്ററിനായി കെട്ടിടം ഏറ്റെടുത്ത് നൽകാതിരുന്ന വില്ലേജ് ഓഫീസറെ ആലപ്പുഴ ജില്ലാ കലക്ടർ സസ്പെൻ്റ് ചെയ്തു. ചെങ്ങന്നൂർ വെൺമണി വില്ലേജ് ഓഫീസർ റെജീന പി നാരായണനെയാണ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ രണ്ടു പേർ മണിക്കൂറുകളോളം മുറി ലഭിക്കാത്തതിനെ തുടർന്ന് പുറത്ത് നിൽക്കേണ്ടി വന്നിരുന്നു. ഇതേതുടർന്നാണ് നടപടി.