പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യമെന്ന് ആരോ​ഗ്യമന്ത്രി; അഭിജിത്തിനെതിരെ രൂക്ഷവിമർശനം

By Web TeamFirst Published Sep 25, 2020, 11:51 AM IST
Highlights

ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ നടപടി അപകടകരമെന്നും മന്ത്രി വിമർശിച്ചു.

തിരുവനന്തപുരം: ഒരു മഹാമാരിയുടെ മുമ്പിൽ പ്രതിഷേധങ്ങൾക്ക് സ്ഥാനമില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.  ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ നടപടി അപകടകരമെന്നും മന്ത്രി വിമർശിച്ചു.

സമരങ്ങൾ വന്നപ്പോൾ കൊവിഡ് കേസുകൾ വൻ തോതിൽ കൂടി. വലിയ രോഗ വ്യാപനത്തിനും മരണങ്ങൾക്കും ഇതു കാരണമാകും. 10ലക്ഷത്തിൽ 17 ആണ് ഇപ്പോൾ ഇവിടെ മരണ നിരക്ക്.. ഇതു കൂട്ടരുത്. കഠിന പ്രയത്നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാൻ ആയത്. രോഗബാധിതരുടെ എണ്ണം കൂടിയാൽ കിടക്കൾ ഇല്ലാത്ത അവസ്‌ഥ ഉണ്ടാകും.ഓക്സിജൻ , വെന്റിലേറ്റർ എന്നിവ കിട്ടാതാകും. മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കിൽ അന്ന് തമ്മിൽ തല്ലാം.

കൊവിഡ് പരിശോധനയ്ക്ക് പേര് മാറ്റി കൊടുക്കരുത്. രോ​ഗം മറച്ചുവെക്കരുതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. 

Read Also: കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ പേർക്ക് രോഗമുക്തി...

 

click me!