തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

Published : Jul 24, 2020, 07:52 PM ISTUpdated : Jul 24, 2020, 08:00 PM IST
തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

Synopsis

അതേസമയം അസൗകര്യങ്ങള്‍ കുറയ്‌ക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാന്‍ പറ്റും എന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ ഉടന്‍ ഒഴിവാക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കൊവിഡ് തീവ്രബാധിത പ്രദേശങ്ങളോട് തൊട്ടുകിടക്കുന്ന നഗരം എന്ന നിലയ്‌ക്ക് ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നതിന് പ്രയാസമുണ്ട്. രോഗവ്യാപന നിരക്ക് വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാന്‍ പറ്റൂ. എന്നാല്‍ ജനങ്ങളുടെ അസൗകര്യങ്ങള്‍ കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

രോഗമുക്തിയില്‍ ആശ്വാസദിനം

സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64  പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോ​ഗം വന്നു. 

ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ (46 വയസ്), കാസ‍ർകോട് സ്വദേശി ഖമറൂന്നിസ (48), മാധവൻ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്. 

Read more: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല, നിലവിലെ നടപടികള്‍ ശക്തമാക്കും: മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു