തൃശ്ശൂരിൽ പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം

Published : Jun 02, 2022, 09:33 PM IST
തൃശ്ശൂരിൽ പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം

Synopsis

കൊവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു.  കൊവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിവെച്ചതായി അക്കാദമി അധികൃതർ അറിയിച്ചു.

തൃശ്ശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം.  അക്കാദമിയിൽ വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്.  ഇവരിലെ 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു.  കൊവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിവെച്ചതായി അക്കാദമി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധ; കൂടുതൽ രോഗികൾ എറണാകുളത്ത്

സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1,278  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകൾ. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. 

ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ