കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

By Web TeamFirst Published Aug 3, 2021, 8:55 AM IST
Highlights

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീൻ എടുത്തതിന്റെ  സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. 
പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്

ഇടുക്കി,ബെം​ഗളൂരു: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. 

ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ് പരിശോധന. പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തുന്നത്

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീൻ എടുത്തതിന്റെ  സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. 
പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തിൽ തമിഴ്‌നാട് പരിശോധന തുടങ്ങി. 

പാലക്കാട് വാളയാർ ചെക്പോസ്റ്റിൽ കർശന പരിശോധന അഞ്ചാം തിയതി മുതലാണ്. നിലവിൽ ആർ ടി പി സി ആർ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയർന്ന താപനില ഉള്ളവരെ ചെക്പോസ്റ്റിൽ വെച്ച് കോവിഡ് പരിശോധനക്ക് വിധേയമാക്കും.
അഞ്ചാം തീയതിക്ക് ശേഷം ആർ ടി പി സി ആർ ഫലം ഇല്ലാതെ എത്തുന്നവരെ തിരികെ അയക്കുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചിട്ടുണ്ട്.

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കിറ്റില്ലാതെ കേരളത്തിൽ നിന്ന് എത്തുന്നവരെ കൊവിഡ് സെൻ്ററിലേക്ക് മാറ്റുമെന്ന് കർണാടകം അറിയിച്ചു. മലയാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറൻറീൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല. ബെംഗ്ലൂരു റെയിൽവേസ്റ്റേഷനിലടക്കം കൂടുതൽ പരിശോധനാസംഘത്തെ വിന്യസിച്ചിട്ടുണ്ട് 

click me!