
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
കൊവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാനാവും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുകയെന്ന് അറിയിച്ചിട്ടുണ്ട്. ഈ വിവരം ഇലക്ഷൻ കമ്മീഷന് മേയ് 26ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് വിവിധ അനുമതികൾക്കായി സുവിധ പോർട്ടൽ പ്രവർത്തനം തുടങ്ങി. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടിയുള്ള അനുമതി അപേക്ഷകൾ ഇതിലൂടെ നൽകാനാവും. റാലികൾ, യോഗങ്ങൾ, വാഹന ഉപയോഗം തുടങ്ങിയവ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് എളുപ്പത്തിൽ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോർട്ടലിലൂടെ സാധിക്കും. suvidha.eci.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam