
കൊല്ലം: ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ മറച്ചു വയ്ക്കുന്നതായി ആരോപണം. ജില്ലയിൽ പൊലീസുകാരടക്കം പലർക്കും ജില്ലയിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെയൊന്നും വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെന്നാണ് പരാതി.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും പൊലീസുകാരനും അഭിഭാഷകർക്കും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടാരക്കര, പുനലൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർ ക്വാറൻ്റൈനിൽ പോയിരിക്കുകയാണ്.
എന്നാൽ ഇവരുടെയൊന്നും വിവരങ്ങൾ ആരോഗ്യവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും പങ്കുവെയ്ക്കുന്ന കണക്കുകളിലും പൊരുത്തക്കേടുകളുണ്ട്. സമ്പര്‍ക്കം വഴിയുള്ള രോഗികള്‍ ജില്ലയിൽ നാൾക്കുനാൾ വര്‍ധിക്കുമ്പോഴും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന പരാതിയും ഇപ്പോൾ ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam