തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; പത്ത് ജില്ലകളില്‍ ഇന്ന് 100 ന് മുകളിൽ കൊവിഡ് രോഗികള്‍

By Web TeamFirst Published Aug 29, 2020, 6:39 PM IST
Highlights

തിരുവനന്തപുരം ജില്ലയിലെ 487 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 200 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 408 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ഇന്ന് രോഗം സ്ഥിരീകരിച്ചു. 

ഇതില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 393 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

click me!