
ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കട്ടപ്പന നഗരസഭയിലെ ഡോമിസിലറി സെന്ററിന്റെ ഉദ്ഘാടനം. നൂറിലേറെ പേരാണ് കട്ടപ്പനയിലെ പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ മുൻനിരയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും ഉണ്ടായിരുന്നു. ഇവർക്ക് പുറമെ നഗരസഭ അംഗങ്ങളും ഡിസിസിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കട്ടപ്പനയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്ന് ഈ വീഴ്ച ഉണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam