കൊവിഡ് മാനദണ്ഡം പാലിക്കാതെ പൊലീസ് സംഗമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി എംഎല്‍എ

Published : Jun 21, 2021, 07:56 PM IST
കൊവിഡ് മാനദണ്ഡം പാലിക്കാതെ പൊലീസ് സംഗമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി എംഎല്‍എ

Synopsis

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ പങ്കെടുത്തത്. ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.  

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിക്കാതെ  ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്ഘാട ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ പങ്കെടുത്തത്. ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. 

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മുപ്പതോളം വരുന്ന പൊലീസുകാര്‍ കൂട്ടംകൂടിയത്. കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങളും കരുതലും നിലനില്‍ക്കുകയും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ പോലും ഇതുവരെ തുറക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലെ മൂത്തേടത്ത് മകന്റെ വീട്ടിലേക്ക് നടന്നു പോവുന്ന 85 വയസ്സ് പിന്നിട്ട വൃദ്ധയായ ഉമ്മയെ റോഡില്‍ തടഞ്ഞു നിര്‍ത്തി പിഴ ചുമത്തുകയും ഇവരുടെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഉദ്യോഗസ്ഥര്‍ അവഹേളിക്കുകയും ചെയ്ത സംഭവം ചര്‍ച്ചയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു