കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ പുനരധിവാസം; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്

By Web TeamFirst Published Jun 21, 2021, 6:25 PM IST
Highlights

പ്രായപൂർത്തിയാകുന്നത് വരെ പ്രതിമാസം 2000 രൂപ ജോയിന്‍റ് അക്കൗണ്ടിൽ നിക്ഷേപിക്കും.  മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിയുടെ പേരിൽ തുടങ്ങും.  ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏറ്റെടുക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പദ്ധതിയായി. കൊവിഡ് ബാധിച്ച് അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാതാപിതാക്കൾ രണ്ട് പേരും കൊവിഡ് ബാധിച്ച് മരിച്ചവർ, നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയും ശേഷിക്കുന്നയാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവർ ഇങ്ങനെ രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ട കുട്ടികൾക്കാണ് ധനസഹായം ലഭ്യമാക്കുക. 

പ്രായപൂർത്തിയാകുന്നത് വരെ പ്രതിമാസം 2000 രൂപ ജോയിന്‍റ് അക്കൗണ്ടിൽ നിക്ഷേപിക്കും.  മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിയുടെ പേരിൽ തുടങ്ങും.  ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏറ്റെടുക്കും.

ഇത്തരത്തിൽ നിലവിൽ  74 കുട്ടികൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്

click me!