കൊവിഡ് രോ​ഗി മാറാട് ജുമാമസ്ജിദിൽ പ്രാർത്ഥനയിൽ പങ്കെടുത്തു; 97 പേർക്കെതിരെ കേസ്

Published : Jul 23, 2020, 10:46 PM IST
കൊവിഡ് രോ​ഗി മാറാട് ജുമാമസ്ജിദിൽ പ്രാർത്ഥനയിൽ പങ്കെടുത്തു; 97  പേർക്കെതിരെ കേസ്

Synopsis

പള്ളിയുടെ നിയന്ത്രണ ചുമതലയുളള റവന്യൂ വകുപ്പ് ജീവനക്കാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രാർത്ഥനയിൽ പങ്കെടുത്തവരോടെല്ലാം ക്വാറന്റീനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 

കോഴിക്കോട്: കോഴിക്കോട് മാറാട് കൊവിഡ് രോ​ഗമുള്ളയാൾ 97 ആളുകൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു. മാറാട് ജുമാമസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയിലാണ് ഇയാൾ പങ്കെടുത്തത്. 28കാരനായ ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. 

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് പള്ളി സെക്രട്ടറിയുടെയും, പ്രസിഡന്റിന്റെയും 97 ആളുകളുടേയും  പേരിൽ മാറാട് പൊലീസ് കേസെടുത്തത്. പള്ളിയുടെ നിയന്ത്രണ ചുമതലയുളള റവന്യൂ വകുപ്പ് ജീവനക്കാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രാർത്ഥനയിൽ പങ്കെടുത്തവരോടെല്ലാം ക്വാറന്റീനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: ആലപ്പുഴയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്; വിദേശമദ്യവുമായി പിടിയിലായ രണ്ടുപേർക്കും രോ​ഗം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓണം കളറാക്കിക്കോളീൻ മക്കളെ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്
ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയെന്ന് മന്ത്രി കെ മുരളീധരൻ