കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 7911 കേസുകള്‍, 1534 പേരെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 2, 2021, 8:16 PM IST
Highlights

 മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്   ഇന്ന് 7911 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ച്. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 555, 85, 530
തിരുവനന്തപുരം റൂറല്‍  -  4556, 129, 478
കൊല്ലം സിറ്റി - 1147, 65, 242
കൊല്ലം റൂറല്‍ - 112, 112, 201
പത്തനംതിട്ട - 60, 55, 168
ആലപ്പുഴ - 48, 21, 183
കോട്ടയം - 190, 184, 423
ഇടുക്കി - 141, 25, 67
എറണാകുളം സിറ്റി - 216, 71, 68
എറണാകുളം റൂറല്‍ - 132, 32, 261
തൃശൂര്‍ സിറ്റി - 47, 47, 123
തൃശൂര്‍ റൂറല്‍ - 57, 69, 289
പാലക്കാട് - 75, 85, 9
മലപ്പുറം - 102, 100, 252
കോഴിക്കോട് സിറ്റി  - 18, 19, 14
കോഴിക്കോട് റൂറല്‍ - 120, 146, 15
വയനാട് - 76, 0, 141
കണ്ണൂര്‍ സിറ്റി - 69, 69, 328
കണ്ണൂര്‍ റൂറല്‍ - 60, 60, 234
കാസര്‍ഗോഡ് -  130, 160, 333

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!