
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.
പിഎസ്‌സി പരീക്ഷയ്ക്ക് തടസമില്ല
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിഎസ്സി പരീക്ഷയെ ബാധിക്കില്ല. പൊതുഗതാഗത സംവിധാനം സാധാരണ പോലെ പ്രവർത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam