ഗുരുവായൂർ ദർശനം; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താം

Published : Jul 15, 2021, 06:36 PM ISTUpdated : Jul 15, 2021, 06:38 PM IST
ഗുരുവായൂർ ദർശനം; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താം

Synopsis

ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി. വാഹനപൂജ നടത്താനും അനുമതിയുണ്ട്.

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി. വാഹനപൂജ നടത്താനും അനുമതിയുണ്ട്.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനും ഇന്നലെ അനുമതി നല്‍കിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.

കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടിൽ പങ്കെടുത്തത്. തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകളാണ് ഇത്തവണ എത്തുക. ആനയൂട്ട് കാണാൻ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര ഭാരവാഹികൾക്കും  ആന പാപ്പാന്മാർക്കും മാത്രമാകും പ്രവേശനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം'; ആര്യക്കെതിരെ വെള്ളാപ്പള്ളി
`താൻ വർ​​ഗീയ വാദിയെന്ന് മുസ്ലിംലീ​ഗ് പ്രചരിപ്പിക്കുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ