പിടിതരാതെ കൊവിഡ്; തൃശൂരിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Published : Apr 18, 2021, 11:14 PM IST
പിടിതരാതെ കൊവിഡ്; തൃശൂരിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Synopsis

കടപ്പുറം, കുഴൂർ, ഒരുമനയൂർ,വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. കോർപറേഷൻ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്.

തൃശൂർ: തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കടപ്പുറം, കുഴൂർ, ഒരുമനയൂർ, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കോർപറേഷൻ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. നാളെ മുതൽ അടുത്ത ഞായറാഴ്ച്ച വരെ  ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

ജില്ലയിൽ ഇന്ന് 1780 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1747 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 24 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം, 428 പേര്‍ രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 6858 ആയി. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,401 ആണ്. 1,05,895 പേര്‍ ആകെ രോഗമുക്തരായി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം