പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡൻ്റിന് വെട്ടേറ്റു

Published : Apr 18, 2021, 10:43 PM IST
പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡൻ്റിന് വെട്ടേറ്റു

Synopsis

അമിത വേഗതയിലെത്തിയ ബൈക്ക് യാത്രക്കാരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഒരു സംഘം പ്രമോദിനെ ആക്രമിച്ചത്. 

കൊച്ചി: പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡൻ്റിന് വെട്ടേറ്റു. എളമ്പകപിള്ളിയിൽ പ്രമോദിനാണ് വെട്ടേറ്റത്. അമിത വേഗതയിലെത്തിയ ബൈക്ക് യാത്രക്കാരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഒരു സംഘം പ്രമോദിനെ ആക്രമിച്ചത്. തലയ്ക്കും വയറിലും വെട്ടേറ്റ പ്രമോദിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികളായ അനന്തു, സൂരജ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രമോദ് പൊലീസിന് മൊഴി നൽകി. പ്രതികൾ പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവരാണെന്നും പരാതിയുണ്ട്. സംഭവത്തിൽ കോടനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു
എലപ്പുള്ളി ബ്രൂവറിയിലെ ഹൈക്കോടതി വിധി; സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എംബി രാജേഷ്, അനുമതി റദ്ദാക്കിയത് സാങ്കേതിക കാര്യങ്ങളുടെ പേരിലെന്ന് വിശദീകരണം