സുപ്രീംകോടതിയിൽ പകുതിയോളം ജീവനക്കാർക്ക് കൊവിഡ്, കേസുകൾ വീടുകളിലിരുന്ന് പരിഗണിക്കും

By Web TeamFirst Published Apr 12, 2021, 9:47 AM IST
Highlights

ഈ പശ്ചാത്തലത്തിൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറെൻസിലൂടെ കേസുകൾ കേൾക്കും. ഇന്ന് കോടതി നടപടികൾ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു. 

ദില്ലി: സുപ്രീം കോടതിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറെൻസിലൂടെ കേസുകൾ കേൾക്കും. ഇന്ന് കോടതി നടപടികൾ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു. 

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കടുക്കുകയാണ്. പ്രതിദിനം ഒന്നരലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. കുടുതൽ രോഗബാധിതരുള്ള പ്രദേശങ്ങളിലൊന്നായ ദില്ലിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികൾ നിറഞ്ഞാൽ ലോക്ക് ഡൗൺ വേണ്ടി വന്നേക്കുമെന്ന് കെജ്രിവാൾ പ്രതികരിച്ചു. 

click me!