കൂടുതൽ കേസുകൾ ഇന്നും തൃശ്ശൂരിൽ, 5789 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

By Web TeamFirst Published Oct 30, 2020, 6:08 PM IST
Highlights

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത് തൃശ്ശൂർ ജില്ലയിലാണ്. 24 മണിക്കൂറിനിടെ 53,981 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 7828 പേർ രോഗമുക്തി നേടി. 12.29 ആണ് ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ മാത്രമാണ് ആയിരത്തിലേറെ കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂര്‍ 251, പത്തനംതിട്ട 131, കാസര്‍ഗോഡ് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂര്‍ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂര്‍ 379, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

click me!