തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പിസി ജോർജ് ഹൈക്കോടതിയിൽ

By Web TeamFirst Published Oct 30, 2020, 6:00 PM IST
Highlights

 കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്നാണ് പിസി ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നത്. 

കൊച്ചി: ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്നാണ് പിസി ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പിസി ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നു.  കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്,. 

കോവിഡിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാനത്തിന്റെ  സാമ്പത്തികസ്ഥിതി തകർക്കുമെന്നും പിസി ജോർജ് ഹർജിയിൽ പറയുന്നു. 

click me!