സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ

By Web TeamFirst Published Jul 3, 2021, 7:34 AM IST
Highlights

രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി  പരിമിതമായി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറക്കാം. പരമാവധി 15 പേർക്കാണ് പ്രവേശനം. ടിപിആർ നിരക്ക് താഴാത്തതിനാലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!