കൊവിഡ് പരിശോധന: ചെലവ് കുറഞ്ഞ ആന്റിബോഡി കിറ്റ് സജ്ജമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

By Web TeamFirst Published Jul 17, 2020, 8:03 AM IST
Highlights

അരമണിക്കൂറിനകം ഫലം ലഭിക്കുന്ന കിറ്റ് വഴി വൻതോതിൽ കൊവിഡ് പരിശോധനകൾ നടത്താനാകും. കൊവിഡ് മരുന്ന് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നുണ്ടെന്നും അംഗീകാരം ലഭിച്ചാലുടൻ മരുന്ന് പരീക്ഷണം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. 

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് ചെലവ് കുറഞ്ഞ ആന്റിബോഡി കിറ്റ് സജ്ജമായതായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി. ലൈസൻസ് കൂടി ലഭിച്ചതോടെ ഇവ ഉടൻ പരിശോധനകൾക്കായി ഉപയോഗിച്ചു തുടങ്ങും. ഐജിജി ആന്റിബോഡി പരിശോധനയാണ് ഇതുവഴി നടത്താനാവുക. 98 ശതമാനം വരെ കൃത്യതയാണ് കിറ്റിന് അവകാശപ്പെടുന്നത്. 

click me!