കൊവിഡ് പരിശോധനാ ഫലം വൈകുന്നു, തൃശൂർ പൂര വിളമ്പരം പ്രതിസന്ധിയിൽ

By Web TeamFirst Published Apr 21, 2021, 10:39 PM IST
Highlights

 പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു...

തൃശൂ‍ർ: തൃശ്ശൂരിലെ നാളത്തെ പൂരം വിളംബരം പ്രതിസസന്ധിയില്‍. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. മൂന്നുപേര്‍ക്ക് മാത്രമാണ് പാസ് കിട്ടിയത്. കൊവിഡ് പരിശോധനാ ഫലം വൈകുന്നതാണ് കാരണം. പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു.

രണ്ട് കുഴിമിന്നൽ മാത്രം പൊട്ടിച്ചാണ് തൃശ്ശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടന്നത്. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവുമാണ് സാമ്പിള്‍ വെടിക്കെട്ടിൽ പങ്കെടുത്തത്. സമീപകാലത്ത്  ആദ്യമായാണ് ഇത്രയും ചുരുക്കി സാമ്പിള്‍ നടത്തുന്നത്. സ്വരാജ് റൗണ്ടിൽ സംഘാടകർക്ക് മാത്രമായിരുന്നു പ്രവേശനം.

click me!