
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന്റെ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു. ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
അതിനിടെ, കൊവിഡ് നിയന്ത്രണത്തിന്‍റെ ചുമതല പൊലീസ് ഏറ്റെടുത്തതിന് പിന്നാലെ പലയിടത്തും നടപടി ക്രമങ്ങൾ താളം തെറ്റിയെന്ന് ആരോപണം ഉയർന്നു. ബെംഗളൂരുവിൽ നിന്നെത്തിയ യുവാവിന് ആറ് മണിക്കൂർ നേരമാണ് വയനാട്ടില്‍ വനത്തിൽ കുടുങ്ങി കിടക്കേണ്ടി വന്നത്. പാസുണ്ടായിട്ടും ഇയാളെ പൊലീസ് കടത്തിവിട്ടില്ല.
ഇന്നലെയാണ് സംഭവം. പേരാമ്പ്ര സ്വദേശിയാണ് വയനാട് തോൽപ്പെട്ടിയിൽ കുടുങ്ങിയത്. ഒടുവിൽ രാത്രി 11 മണിയോടെ കളക്ടർ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു. ഡിഐജിയുടെ നിർദ്ദേശാനുസരണമാണ് നിയന്ത്രിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. മുത്തങ്ങയിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലാ ഭരണകൂടം ബാവലി, തോൽപ്പെട്ടി ചെക്ക് പോസ്റ്റുകൾ വഴി പ്രവേശനം അനുവദിച്ചെങ്കിലും യാത്രക്കാർക്ക് പ്രവേശനം നൽകില്ലെന്നും ചരക്ക് വാഹനങ്ങളെ മാത്രം വിടാനാണ് നിർദേശമെന്നും പൊലീസ് നിലപാടെടുത്തു.
Read Also: ജോലിഭാരത്താൽ വലഞ്ഞ പൊലീസിന് ഇരട്ടി പണി; 4700 ഹെൽത്ത് ഇൻസ്പെക്ർമാർ എന്തു ചെയ്യണം?...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam