ഇന്ന് 2921 സമ്പർക്ക രോ​ഗികൾ; ഏഴ് ജില്ലകളിൽ 200 ന് മുകളിൽ, 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

Web Desk   | Asianet News
Published : Sep 13, 2020, 06:02 PM ISTUpdated : Sep 13, 2020, 06:18 PM IST
ഇന്ന് 2921 സമ്പർക്ക രോ​ഗികൾ; ഏഴ് ജില്ലകളിൽ 200 ന് മുകളിൽ, 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

Synopsis

251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്താണ് ഏറ്റവും അധികം സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത്.   

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച  3139ൽ 2921 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്താണ് ഏറ്റവും അധികം സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത്. 

തിരുവനന്തപുരം 395, കോഴിക്കോട് 392, മലപ്പുറം 365, എറണാകുളം 298, ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂര്‍ 207, കോട്ടയം 191, കൊല്ലം 188, തൃശൂര്‍ 172, കാസര്‍ഗോഡ് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 16, കണ്ണൂര്‍ 13, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, മലപ്പുറം 5 വീതം, ആലപ്പുഴ 2, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ