ഇടുക്കി വാഴത്തോപ്പിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; ജില്ലയിലെ 18 വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

By Web TeamFirst Published Jul 27, 2020, 3:49 PM IST
Highlights

ഇടുക്കി വാഴത്തോപ്പ്  പഞ്ചായത്തിലെ പത്താം  വാര്‍ഡില്‍  ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  നാളെ രാവിലെ 6 മണി മുതൽ ഏഴു ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. 

ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച ഇടുക്കി വാഴത്തോപ്പ്  പഞ്ചായത്തിലെ പത്താം  വാര്‍ഡില്‍  ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  നാളെ രാവിലെ 6 മണി മുതൽ ഏഴു ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.  ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍  ഉത്തരവു പുറപ്പെടുവിച്ചു. പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടെയിൻമെന്റ് സോണുകളായിരിക്കും.

അതേസമയം, ഇടുക്കി ജില്ലയില്‍ കണ്ടെയിൻമെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.  ചിന്നക്കനാല്‍ - 3, 10 വാര്‍ഡുകള്‍,  അയ്യപ്പന്‍കോവില്‍ - 1, 2, 3 വാര്‍ഡുകള്‍,  ഉപ്പുതറ - 1, 6, 7 വാര്‍ഡുകള്‍, ഉടുമ്പന്‍ചോല - 2, 3 വാര്‍ഡുകള്‍, കോടിക്കുളം - 1, 13 വാര്‍ഡുകള്‍, ബൈസണ്‍വാലി - 8-ാം വാര്‍ഡ്,  പീരുമേട് - 13-ാം വാര്‍ഡ്,  സേനാപതി - 9-ാം വാര്‍ഡ്, നെടുങ്കണ്ടം - 3-ാം വാര്‍ഡ്, കരുണാപുരം - 1, 2 വാര്‍ഡുകള്‍ ആണ് കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 

Read Also: കൊവിഡ് രോഗി മദ്യം വാങ്ങാനെത്തി; പയ്യോളി ബെവ്കോ ഔട്ട് ലെറ്റ് പൂട്ടാൻ നിർദ്ദേശം...

 

click me!