രോഗം ഭേദമായവർക്ക് സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ, മാർഗനിർദ്ദേശമായി

Published : Oct 29, 2020, 12:27 PM IST
രോഗം ഭേദമായവർക്ക് സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ, മാർഗനിർദ്ദേശമായി

Synopsis

താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉള്ള സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാൻ സർക്കാർ തീരുമാനം. താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.

വിദഗ്ധർ ആയ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കണം. കൊവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തണം. ഇവരിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ആശുപത്രികളിൽ ചികിത്സ നൽകണം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ ശ്വാസതടസം; ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു, മരണം ചികിത്സയിലിരിക്കെ
വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ, കൊലപാതകത്തിന് പിന്നിൽ മുൻവൈരാ​ഗ്യമെന്ന് പൊലീസ്