വാക്സീൻ ആ​ഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങും; മൂന്ന് കോടി ഡോസ് വാങ്ങുമെന്നും മുഖ്യമന്ത്രി

Web Desk   | Asianet News
Published : May 17, 2021, 06:21 PM ISTUpdated : May 17, 2021, 06:35 PM IST
വാക്സീൻ ആ​ഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങും; മൂന്ന് കോടി ഡോസ് വാങ്ങുമെന്നും മുഖ്യമന്ത്രി

Synopsis

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സീൻ നൽകുന്നില്ല. അവരിൽ വാക്സീൻ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവർക്ക് വാക്സീൻ നൽകുന്നതില്ല കുഴപ്പമില്ല എന്നാണ് വിദഗ്ധ്ദർ അഭിപ്രായപ്പെടുന്നത്. 

തിരുവനന്തപുരം: കൊവിഡ് വാക്സീനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം മൂന്ന് കോടി ഡോസ് വാക്സീൻ വാങ്ങും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

മുഖ്യമന്ത്രിയുടെ വാക്കുകൾ....

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സീൻ നൽകുന്നില്ല. അവരിൽ വാക്സീൻ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവർക്ക് വാക്സീൻ നൽകുന്നതില്ല കുഴപ്പമില്ല എന്നാണ് വിദഗ്ധ്ദർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്സിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആരുമായി ബന്ധപ്പെടും. കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശവർക്കർമാരെ മുൻനിർത്തി പരിശോധിക്കും.

18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ പ്രായത്തിലുള്ള ​ഗുരുതര രോ​ഗങ്ങളുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുക. അവർ കേന്ദ്രസർക്കാരിൻ്റെ കൊവിൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് കൊവിഡ് കേരള വാക്സിനേഷൻ പേജിലും രജിസ്റ്റർ ചെയ്ത് ആവശ്യമായ വിവരങ്ങൾ കൊടുക്കണം. ആ വെബ് സൈറ്റിൽ നിന്നും രജിസ്റ്ററിൽ ചെയ്ത ഫോം ഒരു രജിസ്റ്റ്ഡ് മെഡിക്കൽ പ്രാക്ടീഷണറെ ഒപ്പീടിച്ച് കാണിക്കേണ്ടതാണ്. അല്ലാതെ മറ്റു രേഖകൾ സമർപ്പിച്ചാൽ അപേക്ഷകൾ തള്ളിപ്പോകും എന്നോർക്കണം. ഇതുവരെ 50178 പേരാണ് അപേക്ഷ സമർപ്പിച്ചത്. അതിൽ 45525 അപേക്ഷകൾ വെരിഫൈ ചെയ്തത്. അതു കൊണ്ട് അപേക്ഷകൾ സമർപ്പിക്കുന്നവർ നിർദേശങ്ങൾ തെറ്റുകൂടാതെ പാലിക്കണം. ചില പരാതികളും പ്രായോ​ഗിക പ്രശ്നങ്ങളും ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പരാതികളിൽ ഉടൻ പരിഹാരം കാണും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം