
കൊച്ചി: കടകളിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിന്‍റെ പുതിയ മാർഗ നിർദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. മരുന്നുകളോട് അലർജി ഉള്ളവർക്ക് ടെസ്റ്റ് ഡോസെടുത്ത് വാക്സീൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്.
അലർജി പ്രശ്നമുള്ളവർക്ക് വാക്സീൻ നൽകാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. മാർഗ്ഗരേഖ പ്രകാരം താൻ വീട്ടുതടങ്കലിൽ ആയതിന് സമമാണ്. സർക്കാരിന്‍റെ പുതിയ അൺലോക്ക് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്നാണ് ഹർജിക്കാരന്‍റ വാദം. മരുന്നുകളോട് അലർജിയുള്ള താൻ ടെസ്റ്റ് ഡോസിനായി കളമശ്ശേരി മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം നൽകിയിട്ടില്ലെന്നായിരുന്നു മറുപടിയെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam