മ‌ുംബൈയിൽ മലയാളി നഴ്സുമാർക്കിടയിൽ രോഗം പടരുന്നു: മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 386 പുതിയ രോഗികൾ

Published : Apr 19, 2020, 02:38 PM ISTUpdated : Apr 19, 2020, 03:35 PM IST
മ‌ുംബൈയിൽ മലയാളി നഴ്സുമാർക്കിടയിൽ രോഗം പടരുന്നു: മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 386 പുതിയ രോഗികൾ

Synopsis

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവുയർന്ന കണക്കാണിത്. 

മുംബൈ: മുംബൈയിൽ മലയാളി നഴ്സുമാർക്കിടയിൽ കൊവിഡ് രോഗം പടരുകയാണ്. മുംബൈ കോകിലെബെൻ ധീരുഭായ് അമ്പാനി ആശുപത്രിയിൽ രണ്ട് പേർക്കും പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. 

പൂനെയിലെ ആശുപത്രിയിൽ 15 മലയാളി നഴ്സുമാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവുയർന്ന കണക്കാണിത്. സ്വകാര്യ ലാബുകളിൽ നിന്ന് വൈകിയെത്തിയ കണക്കുകൾ കൂടി ചേർത്തപ്പോഴാണ് രോഗികളുടെ എണ്ണം ഇത്രയും കൂടിയതെന്ന് സർക്കാർ വിശദീകരിച്ചു. 

സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 3706 ആയി.മുംബൈയിൽ രോഗികളുടെ എണ്ണം 2600 കടന്നു. ധാരാവിയിൽ 17പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 118ആയി.

PREV
click me!

Recommended Stories

'എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്'; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങൾ; മരംമുറിക്കുന്ന വാളുകളും യന്ത്രങ്ങളുമായി യുഡിഎഫ് പ്രവർത്തകർ, പൊലീസിൽ പരാതി നൽകാൻ സിപിഎം