
തിരുവനന്തപുരം: കൊവിഡ് 19 പ്രശ്നം കൈകാര്യം ചെയ്യുന്നത് സർക്കാരിന്റെ യശസ് കൂടിപ്പോവുമെന്ന് പ്രതിപക്ഷം ചർച്ച ചെയ്തതായി അറിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടതെന്നും ഇത് പരാമർശിച്ച് മുഖ്യമന്ത്രി ചോദിച്ചു. മാഹാമാരി വരുമ്പോൾ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണ്ടതല്ലേ. ഏത് മുന്നണിയാണ് ഏത് പാർട്ടിയാണ് എന്നൊക്കെയാണോ നോക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
"ഇതൊക്കെ നോക്കണമെങ്കിൽ മനുഷ്യൻ വേണ്ടേ നാട്ടിൽ?" എന്ന ചോദ്യവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. 16 ന് മറ്റൊരു വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ആ യോഗം നടത്തണോ വേണ്ടേ എന്നാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read more at: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്19: കണ്ണൂരിലും തൃശ്ശൂരിലും വിദേശത്ത് നിന്നെത്തിയവർക്ക് രോഗം...
കൊവിഡ് 19 രോഗത്തെ കുറിച്ച് നമ്മുടെ ആൾക്കാർ ബോധവാന്മാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻകരുതൽ എല്ലാവർക്കും പാലിക്കാൻ കഴിയും. ഇതേക്കുറിച്ച് ആരും ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ വികസന സെമിനാറുകൾ നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും ഈ കാര്യത്തിൽ ജാഗ്രത പാലിക്കുന്നുണ്ട്. ക്രൈസ്തവ പുരോഹിതരെ ഇന്ന് കണ്ടിരുന്നു. പ്രധാനപ്പെട്ട ഉത്സവങ്ങളടക്കം ചിലർ നിയന്ത്രിക്കാൻ തീരുമാനിച്ചു. എല്ലാവരും ഇതിനോട് സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam